ഒൻപത് അധ്യായങ്ങളിലായി ഈ പുസ്തകത്തിന്റെ ഉള്ളടക്കം അവതരിപ്പിച്ചിരിക്കുന്നു. ഏറ്റവും എളിയരീതിയിലുള്ളതും, എന്നാൽ വളരെ അനുഗ്രഹപ്രദവുമായ ജപമാലയെപ്പറ്റി കൂടുതൽ അറിയാനുള്ള നിരവധിപേരുടെ ആഗ്രഹത്തിന്റെ ഫലമായിട്ടാണ് പുസ്തകം തയാറാക്കിയത.് ജപമാലയുടെ ഉത്ഭവവും വളർച്ചയും വിവരിക്കുന്നതോടൊപ്പം എങ്ങനെയാണ് 'കൊന്ത' പ്രാർത്ഥനയിൽ ഉപയോഗിക്കാൻ തുടങ്ങിയതെന്നും ഈ പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. ജപമാലയെപ്പറ്റി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള എല്ലാ ചാക്രികലേഖനങ്ങളും അപ്പസ്‌തോലിക പ്രബോധനങ്ങളും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വായിക്കാനും ധ്യാനിക്കാനും നല്ല പ്രേരണകൾ ലഭിക്കാനും ഏറെ പ്രയോജനകരമാണ് ജപമാലയെക്കുറിച്ചുള്ള പാപ്പമാരുടെ പ്രബോധനങ്ങൾ.